Posts

ഒറ്റമൂലി - കൊളസ്ട്രോൾ

കൊളസ്ട്രോൾ ഇന്ന് നാം ഏറ്റവും ഭയപ്പെടുന്ന ഒരു കാര്യമായി മാറിയിട്ടുണ്ട്. പ്രമുഖ മരുന്നു നിർമ്മാണക്കമ്പനികളുടെ മാർക്കറ്റിങ്ങ് തന്ത്രമാണിതിനു പിന്നിൽ എന്ന് എത്രപേർക്കറിയാം. പ്രഗത്ഭരായ ഡോക്റ്റർമാർ പോലും എതാണ്ട് കൊളസ്റ്റ്രോൾ അപകടകാരിയാണെന്നു തന്നെയാണ് വിശ്വസിക്കുന്നത്. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല. പിറന്നു വീഴുന്ന കുട്ടികൾക്ക് മുതൽ വളരെ മെലിഞ്ഞ ശരീര പ്രകൃതിയുള്ളവർക്ക് വരെ രക്തത്തിൽ കൊളസ്ട്രോളിന്റെ  അളവ് കൂടിയേക്കാം. ഇവരിലൊന്നും ഇത് പ്രശ്നമുണ്ടാക്കുന്നില്ല. എന്നാൽ അതീറോ സ്ക്ലീറോസിസ് എന്ന അസുഖമുള്ള അതായത് രക്തക്കുഴലിന്റെ ഉൾഭിത്തിയിൽ കൊഴുപ്പടിഞ്ഞ് അതിന്റെ വ്യാസം കുറയുകയും ചെയ്യുന്ന അസുഖമുള്ളവരിൽ മേൽ പറഞ്ഞ കൊളസ്റ്റ്രോൾ രക്തം കട്ടപിടിക്കാൻ സഹായിക്കാൻ സാധ്യത കൂടുതൽ ഉണ്ട്.  ഈ ഒരു പ്രത്യേക കാരണം ചൂഷണം ചെയ്ത് മരുന്നു കമ്പനികൾ ഏതാണ്ട് എല്ലാവർക്കും കൊളസ്ട്രോൾ സംരക്ഷണം ഉറപ്പാക്കാൻ മരുന്നുകൾ വിറ്റ് ബില്ല്യണുകൾ സമ്പാധിക്കുന്നു. മറ്റൊരു തെറ്റിദ്ധരണ ജനങ്ങൾക്കിടയിൽ പടർന്നു പിടിച്ചിട്ടുള്ളത് എന്താണെന്നു വച്ചാൽ എണ്ണയാണ് കൊളസ്ട്രോൾ എന്നതാണ്. എണ്ണയുള്ള ഭക്ഷണ പദാർത്ഥങ്ങൾ ആണ് കൊളസ്റ്റ്രോൾ ഉണ്ടാക്കുന്നത് എന്നും

ഒറ്റമൂലികൾ - കേരളത്തിൽ

കേരളത്തിൽ കാണപ്പെടുന്ന സസ്യങ്ങൾ എല്ലാം തന്നെ ഔഷധഗുണമുള്ളവയാണ്. എന്നാൽ ഇവയെപ്പറ്റി എത്രപേർക്ക് അറിയാം. തുളസിയും കറിവേപ്പിലയും മല്ലിയിലയും അല്ലാതെ ചെടികളെക്കുറിച്ചുള്ള വിവരങ്ങളൊക്കെ കേരളീയർക്ക് അന്യമായിത്തുടങ്ങിയിരിക്കുന്നു. എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപ് ഇതല്ലായിരുന്നു സ്ഥിതി.  ആയുർവേദം കേരളത്തിൽ എത്തുന്നത് ബൗദ്ധരിലൂടെ ഏതാണ്ട് 2000 വർഷങ്ങൾക്ക് മുൻപാണ്. അതുവരെ വടക്കേ ഇന്ത്യയിൽ സുലഭമായിരുന്ന ഔഷധങ്ങൾ കേന്ദ്രീകരിച്ച് രചിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ സുലഭമായ ഔഷധ സസ്യങ്ങളെ ആസ്പദമാക്കി പഠനങ്ങളും ചികിത്സയും നടത്തിയതിൽ പ്രധാനിയായിരുന്നു. ബുദ്ധമത സന്യാസിയായ അഗസ്ത്യർ. അഗസ്ത്യമുനിയുടെ പ്രാഭാവമാണ് കേരളത്തിലെ ആദിവാസികളിൽ കാണപ്പെടുന്ന അഗാധമായ ഔഷധ പാണ്ഡിത്യം എന്നു പറയാം. ബുദ്ധമതത്തിന്റെ പ്രഭവകാലത്ത് കേരളത്തിൽ വളർന്നിരുന്ന ഔഷധങ്ങൾ ഉപയോഗിച്ച് അസുഖങ്ങൾ എങ്ങനെ ഭേദമാക്കാമെന്നു അവർ പൊതു ജനങ്ങളെ പഠിപ്പിച്ചിരുന്നു. ചികിത്സാലങ്ങൾ മാത്രമല്ല. ചികിത്സകരേയും അവർ വാർത്തെടുത്തു എന്നു പറയുന്നതാവും ശരി. മിക്കാവറും എല്ലാ വീട്ടുവളപ്പിലും അത്യാവശ്യം വേണ്ട എല്ല ഔഷധസസ്യങ്ങൾ വളർത്തുകയും ഒരോ ഔഷധസസ്യ